LiveTV

Live

Kuwait

ക്യൂബന്‍ മെഡിക്കല്‍ സംഘത്തിന് കുവൈത്തിൽ 2500 ദിനാർ പ്രതിമാസ വേദനം

ഇത് സംബന്ധിച്ച നിർദേശത്തിന് സിവിൽ സർവീസ് കമ്മീഷൻ അംഗീകാരം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു

ക്യൂബന്‍ മെഡിക്കല്‍ സംഘത്തിന് കുവൈത്തിൽ 2500 ദിനാർ പ്രതിമാസ വേദനം

കുവൈത്തിൽ കോവിഡ് പ്രതിരോധ നടപടികളിൽ സഹകരിക്കാൻ ക്യൂബയിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകർക്കു പ്രതിമാസം 2500 ദിനാർ വേതനം. ഇത് സംബന്ധിച്ച നിർദേശത്തിനു സിവിൽ സർവീസ് കമ്മീഷൻ അംഗീകാരം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികളിൽ സഹകരിക്കുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യർത്ഥനപ്രകാരമാണ് മെയ് മാസത്തിൽ ക്യൂബൻ സംഘം എത്തിയത്. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ ധാരണപ്രകാരം ആര് മാസത്തേക്കാണ് ഇവരുടെ സേവനം,കുവൈത് ആരോഗ്യമന്ത്രലയത്തിനു ലഭിക്കുക .

രണ്ടു ഘട്ടങ്ങളിലായി ഡോക്റ്റര്മാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്ന സംഘമാണ് ക്യൂബയിൽ നിന്ന് എത്തിയത്. രാജ്യത്തെ ഫീൽഡ് ആശുപത്രികളിൽ ഉൾപ്പെടെ ക്യൂബൻ സംഘം സേവനം ചെയ്യുന്നുണ്ട്. . വിദഗ്ധ പരിശീലനം സിദ്ധിച്ച വൈദ്യ സംഘത്തിന്റെ സാന്നിധ്യം രാജ്യത്തു കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചതായാണ് അധികൃതരുടെ വിലയിരുത്തൽ. കുവൈത്തിന് പുറമെ നിരവധി രാജ്യങ്ങളിൽ ക്യൂബയിൽ നിന്നുള്ള മെഡിക്കൽ സംഘം കോവിഡ് ചികിത്സാരംഗത്ത് സജീവമാണ് . നേരത്തെ ഇന്ത്യയിൽ നിന്നുള്ള പ്രത്യേക സംഘവും കുവൈത്തിൽ സേവനത്തിനായി എത്തിയിരുന്നു