LiveTV

Live

Kuwait

കുവൈത്തിൽ ഈ വർഷത്തെ സോക്കർ സീസൺ നാളെ ആരംഭിക്കും

പരിശീലന സെഷനുകൾക്കും മത്സരങ്ങൾക്കും ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ മേൽനോട്ടവും മാർഗനിർദേശവും ഉണ്ടാവും

കുവൈത്തിൽ ഈ വർഷത്തെ സോക്കർ സീസൺ നാളെ ആരംഭിക്കും

കുവൈത്തിൽ ഈ വർഷത്തെ സോക്കർ സീസൺ നാളെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ നിലച്ചു പോയ ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകിയതോടെയാണ്‌ ലീഗ് മത്സരങ്ങൾ ഉൾപ്പെടെ സംഘടിപ്പിക്കാൻ കുവൈത്ത് ഫുടബോൾ അസോസിയേഷൻ തീരുമാനിച്ചത്.

കോവിഡ് നിയന്ത്രങ്ങൾ സാധാരണജീവിതത്തിലേക്കു മടങ്ങുന്നതിന്റെ ഭാഗമായാണ് ഫുട്ബോൾ മത്സരങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്. ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ പാലിച്ച് സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാതെ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗം അനുമതി നൽകിയത്

പരിശീലന സെഷനുകൾക്കും മത്സരങ്ങൾക്കും ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ മേൽനോട്ടവും മാർഗനിർദേശവും ഉണ്ടാവും. ക്ലബ് അടിസ്ഥാനത്തിലുള്ള രണ്ടു ലീഗ് മത്സരങ്ങൾ, അമീറിന്റെയും, കിരീടാവകാശിയുടെയും പേരിലുള്ള മത്സരങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് കുവൈത്തിലെ ഫുട്ബാൾ കലണ്ടർ. കുവൈത്ത് ആരോഗ്യ മന്ത്രാലയം, സ്പോർട്സ് പബ്ലിക് അതോറിറ്റി, കുവൈത്തി ഒളിമ്പിക് കമ്മിറ്റി എന്നിവയുമായി കൂടിയാലോചിച്ചശേഷമാണ് മത്സരങ്ങൾ എല്ലാം നടത്താൻ കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ തീരുമാനമെടുത്തത്. കഴിഞ്ഞവർഷത്തെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരും ക്രൗൺ പ്രിൻസ് കപ്പ് വിജയികളും തമ്മിലുള്ള മത്സരത്തോടെയാണ് സീസൺ ആരംഭിക്കുകയെന്നു കെഫ്എ വാർത്താകുറിപ്പിൽ അറിയിച്ചു . . അമീർ കപ്പ് ഫെബ്രുവരിയിലും ക്രൗൺപ്രിൻസ് കപ്പ് ഏപ്രിലിലും നടത്തും. ടൂർണമെൻറുകൾ തുടങ്ങുന്നതിന് മുന്നോടിയായി കർശന നിയന്ത്രണങ്ങളോടെ ടീമുകൾ കഴിഞ്ഞ മാസം പരിശീലന സെഷനുകൾ ആരംഭിച്ചിരുന്നു.