LiveTV

Live

Kuwait

കുവൈത്ത് ധനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

പത്ത് എംപിമാർ ചേർന്നാണ് ധനമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

കുവൈത്ത് ധനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കുവൈത്തിൽ ധനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പാർലിമെന്റിൽ ഇന്നലെ നടന്ന വോട്ടെടുപ്പിൽ 12 എം.പിമാർ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്.

മന്തിമാർ ഉൾപ്പെടെ 32 അംഗങ്ങളുടെ പിന്തുണയോടെ ആണ് ധനമന്ത്രി ബറാക് അൽ ഷിത്താൻ വിശ്വാസം തെളിയിച്ചത്. പാർലിമെന്റിൽ ലഭിച്ച പിന്തുണ രാജ്യത്തിന്റെ സാമ്പത്തിക വികസന നീക്കങ്ങൾക്ക് കരുത്തു പകരുന്നതായി മന്ത്രി പറഞ്ഞു. പത്ത് എംപിമാർ ചേർന്നാണ് ധനമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.