LiveTV

Live

Kuwait

ജനസംഖ്യാ അസന്തുലിതത്വം പരിഹരിക്കല്‍; ബഹുമുഖ പദ്ധതികളുമായി കുവൈത്ത്

വിവിധ ഘട്ടങ്ങളിലായി വിദേശികളുടെ എണ്ണം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ അവിദഗ്ധ തൊഴിലാളികളെയും പ്രായം കൂടിയവരെയും ഒഴിവാക്കാനാണ് നീക്കം.

ജനസംഖ്യാ അസന്തുലിതത്വം പരിഹരിക്കല്‍; ബഹുമുഖ പദ്ധതികളുമായി കുവൈത്ത്

ജനസംഖ്യാ അസന്തുലിതത്വം പരിഹരിക്കുന്നതിനായി ബഹുമുഖ പദ്ധതികളുമായി കുവൈത്ത്. വിവിധ ഘട്ടങ്ങളിലായി വിദേശികളുടെ എണ്ണം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ അവിദഗ്ധ തൊഴിലാളികളെയും പ്രായം കൂടിയവരെയും ഒഴിവാക്കാനാണ് നീക്കം.

പാർലിമെന്റിലെ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ഇത് സംബന്ധിച്ച നിർദേശങ്ങൾ ചർച്ച ചെയ്തിരുന്നു. സാമൂഹിക ക്ഷേമ മന്ത്രി മറിയം അൽ അഖീലിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ജനസംഖ്യാ സന്തുലനം സാധ്യമാക്കാനുള്ള സർക്കാറിൻെറ പദ്ധതികൾ മന്ത്രി യോഗത്തിൽ വിശദീകരിച്ചു. മൊത്തം 5,20,000 വിദേശികളെ കുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഹ്രസ്വകാല, മധ്യകാല, ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കും 3,60,000 വിദേശികളെ ആണ് ഹ്രസ്വകാല പദ്ധതിയിലൂടെ കുറക്കുക. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർ അവിദഗ്ധ തൊഴിലാളികൾ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവരാണ് ഈഘത്തിൽ പുറത്താക്കപ്പെടുക.

കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാൽ അനധികൃത താമസക്കാരെ പിടികൂടാൻ വ്യാപകമായ പരിശോധനയുണ്ടാവും. സർക്കാർ, സ്വകാര്യ മേഖലയിൽ പരമാവധി സ്വദേശിവത്കരണം, വിദഗ്ധരായ വിദേശികളെ മാത്രം റിക്രൂട്ട് ചെയ്ത് മാനവ വിഭവ ശേഷി വികസിപ്പിക്കൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ മനുഷ്യ ശേഷിയെ ആശ്രയിക്കുന്നത് കുറക്കുക തുടങ്ങിയവ ദീർഘകാല പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും. വിദേശികളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ പകുതിയലധികം ആകരുതെന്നാണ് ഇത് സംബന്ധിച്ച നിർദേശങ്ങളുടെ കാതൽ . യോഗതീരുമാനങ്ങൾ ഉൾപ്പെടെ വിശദമായ റിപ്പോർട്ട് അടുത്ത ആഴ്ച പാർലിമെന്റിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി.