LiveTV

Live

Kuwait

കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കുള്ള ചാർട്ടേർഡ് വിമാനസർവീസ് പുനരാരംഭിച്ചു

രണ്ടാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കുള്ള ചാർട്ടേർഡ് വിമാനസർവീസ് പുനരാരംഭിച്ചത്

കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കുള്ള ചാർട്ടേർഡ് വിമാനസർവീസ് പുനരാരംഭിച്ചു

കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കുള്ള ചാർട്ടേർഡ് വിമാനസർവീസ് പുനരാരംഭിച്ചു. കുവൈത്ത് എയർവെയ്‌സ്, ജസീറ വിമാനങ്ങളാണ് ഡൽഹി വിജയവാഡ എന്നിവിടങ്ങളിലേക്ക് ചാർട്ടേർഡ് സർവീസ് നടത്തിയത്. ഇന്ത്യയും കുവൈത്തും തമ്മില്‍ ഉണ്ടാക്കിയ താൽക്കാലിക എയർ സർവീസ് എഗ്രിമെന്റിന്റെ ഭാഗമായാണ് സർവീസുകൾ പുനരാരംഭിച്ചത്.

രണ്ടാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കുള്ള ചാർട്ടേർഡ് വിമാനസർവീസ് പുനരാരംഭിച്ചത്. കുവൈത്ത് എയർവെയ്‌സ് വിമാനം ദില്ലിയിലേക്കും ജസീറ എയർവെയ്‌സ് വിജയവാഡയിലേക്കും ആണ് ഇന്ന് രാവിലെ യാത്രയായത്. കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വാണിജ്യ വിമാനസർവീസ് പുനരാരംഭിച്ചെങ്കിലും ഇന്ത്യയിലേക്കും തിരിച്ചും സർവീസുകൾ ഇല്ല. ഇന്ത്യയിൽ രാജ്യാന്തര വിമാനസർവീസുകൾക്കു വിലക്കു നിലനിൽക്കുന്നത് തന്നെയാണ് പ്രധാനകാരണം. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ടെമ്പററി എയർ സർവീസ് എഗ്രിമെന്റ് പ്രകാരം ആണ് ഇപ്പോൾ ചാർട്ടേർഡ് വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചത്.

ഉടമ്പടി പ്രകാരം പ്രകാരം ഇരു രാജ്യങ്ങളിലെയും വിമാനകമ്പനികൾക്കു പ്രതിദിനം 7 സർവീസുകൾ വീതം അനുവദിക്കും. ഓഗസ്റ്റ് 10 മുതൽ ഒക്ടോബർ 24 വരെ ആണ് ടെമ്പററി എയർ സർവീസ് എഗ്രിമെന്റിന്റെ കാലാവധി. വരും ദിവസങ്ങളിൽ കേരളത്തിലേക്കുൾപ്പെടെ കൂടുതൽ ചാർട്ടേർഡ് സർവീസുകൾ ഉണ്ടാകുമെന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന വിവരം.