LiveTV

Live

Kuwait

കുവൈത്തിലെ മുഴുവന്‍ പള്ളികളും തുറന്നു

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 13 നാണ് പള്ളികൾ അടച്ചത്

കുവൈത്തിലെ മുഴുവന്‍ പള്ളികളും തുറന്നു

കുവൈത്തിൽ കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി അടച്ചിരുന്ന മുഴുവൻ പള്ളികളിലും ജമാഅത്ത് നമസ്കാരം പുനരാരംഭിച്ചു. ഇന്ന് ഉച്ചമുതലാണ് രാജ്യത്തെ എല്ലാ പള്ളികളും വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുമാത്രമേ പള്ളിയിൽ പ്രവേശിക്കാവൂ എന്ന് ഔക്കാഫ് മന്ത്രാലയം നിർദേശിച്ചു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 13 നാണ് പള്ളികൾ അടച്ചത്. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ കഴിഞ്ഞ മാസം മുതൽ പള്ളികൾ തുറന്നു നൽകിയിരുന്നു. എന്നാൽ വിദേശി താമസമേഖകളിലെ പള്ളികളെ ഇന്ന് ഉച്ചമുതലാണ് വിശ്വാസികൾക്കായി തുറന്നത്.