LiveTV

Live

Kuwait

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസിന്റെ രൂപം മാറുന്നു

സ്മാർട്ട് ചിപ്പ് ഘടിപ്പിച്ച ഹൈടെക് ഡ്രൈവിംഗ് ലൈസൻസുകൾ ആണ് വിതരണത്തിന് ഒരുങ്ങുന്നത്

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസിന്റെ രൂപം മാറുന്നു

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസിന്റെ രൂപം മാറുന്നു. സ്മാർട്ട് ചിപ്പ് ഘടിപ്പിച്ച ഹൈടെക് ഡ്രൈവിംഗ് ലൈസൻസുകൾ ആണ് വിതരണത്തിന് ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ ഇലക്ട്രോണിക് കിയോസ്ക്കുകൾ വഴി സ്വദേശികൾക്കു മാത്രമാകും ലൈസൻസ് ലഭ്യമാക്കുക.

ഐ.എസ്.ഒ മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ഡ്രൈവിംഗ് ലൈസൻസ് പരിഷകരിക്കുന്നത്. അതുകൊണ്ടു തന്നെ കുറുക്കു വഴികളിലൂടെ ലൈസൻസ് നേടാനോ വ്യാജമായി ഉണ്ടാക്കാനോ സാധിക്കില്ല. അടുത്തവർഷം തുടക്കം മുതൽ ലൈസൻസ് പരിഷ്കരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് കിയോസ്കുകൾ വഴി നിലവിലെ രീതിയിൽ തന്നെയാകും പുതിയ ഹൈടെക്ക് ലൈസൻസുകളും വിതരണം ചെയ്യുക.

ആദ്യഘട്ടത്തിൽ കുവൈത്തികൾക്കിടയിൽ നടപ്പാക്കുന്ന പരിഷ്കരണം രണ്ടാം ഘട്ടത്തിൽ വിദേശികളിലേക്കും വ്യാപിപ്പിക്കും. കറൻസി പരിഷ്കരണം നടപ്പാക്കിയ മാതൃകയിൽ പഴയ ലൈസൻസ് മാറ്റിയെടുക്കാൻ നിശ്ചിതസമയം അനുവദിക്കും. പതിനാറര ലക്ഷം വിദേശികൾക്കും എട്ടുലക്ഷം സ്വദേശികൾക്കും ആണ് രാജ്യത്തു ഡ്രൈവിംഗ് ലൈസൻസ് ഉള്ളത്. അതിനാൽ പരിഷ്കരണം പൂർത്തിയാകാൻ രണ്ടര ദശലക്ഷം ലൈസൻസുകൾ ഇഷ്യൂ ചെയ്യേണ്ടതുണ്ട് . ഇതിന്റെ മുന്നോടിയായി നിലവിൽ ഇഷ്യൂ ചെയ്യപ്പെട്ട എല്ലാ ലൈസൻസുകളും മാനദണ്ഡം പാലിക്കാതെയോ അവിഹിത മാർഗത്തിലൂടെയോ നേടിയതല്ലെന്നു ഉറപ്പുവരുത്തും. പ്രൊഫഷൻ മാറ്റം ഉൾപ്പെടെയുള്ള കാരണങ്ങളും ലൈസൻസ് പരിഷ്കരണവേളയിൽ വിശദമായി പരിശോധിക്കപ്പെടും എന്നാണു ട്രാഫിക് വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.