LiveTV

Live

Kuwait

രണ്ടുലക്ഷത്തിൽപരം വിദേശികൾ കുവൈത്തിൽ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങി

കൊമേഴ്ഷ്യൽ വിമാനസർവീസുകൾ ഇല്ലാതിരുന്ന നാലരമാസ കാലയളവിൽ പ്രത്യേക രക്ഷാ ദൗത്യം, ചാർട്ടേർഡ് വിമാനങ്ങൾ എന്നിവ വഴിയാണ് ഇത്രയും പേർ തിരിച്ചു പോയത്.

രണ്ടുലക്ഷത്തിൽപരം വിദേശികൾ കുവൈത്തിൽ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങി

കൊമേഴ്ഷ്യൽ വിമാനസർവീസുകൾ ഇല്ലാതിരുന്ന നാലരമാസ കാലയളവിൽ രണ്ടുലക്ഷത്തിൽപരം വിദേശികൾ കുവൈത്തിൽ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയതായി വ്യോമയാന വകുപ്പ്. പ്രത്യേക രക്ഷാ ദൗത്യം, ചാർട്ടേർഡ് വിമാനങ്ങൾ എന്നിവ വഴിയാണ് ഇത്രയും പേർ തിരിച്ചു പോയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് ആദ്യവാരത്തിൽ നിർത്തിയ വാണിജ്യ വിമാന സർവീസ് കുവൈത്ത് കഴിഞ്ഞ ആഴ്ചയാണ് പുനരാരംഭിച്ചത്. ഇക്കാലയളവിൽ ജൂലൈ 31 വരെ 203967 പേർ രാജ്യം വിട്ടതായി കുവൈത്ത് സിവിൽ ഏവിയേഷൻ ഓപ്പറേഷൻസ് വിഭാഗം മേധാവി മൻസൂർ അൽ ഹാഷിമി അറിയിച്ചു. വന്ദേഭാരത് മിഷൻ പോലുള്ള സർക്കാർ ദൗത്യങ്ങളും ചാർട്ടർ വിമാനങ്ങളും പൊതുമാപ്പ് സർവീസും ഉൾപ്പെടെയുള്ള കണക്കാണിത്.

ഓഗസ്റ്റ് ഒന്നിന് വാണിജ്യ സർവീസ് പുനരാരംഭിച്ചെങ്കിലും 30 ശതമാനം ശേഷിയിലാണ് പ്രവർത്തനം, ആദ്യഘട്ടത്തിൽ പ്രതിദിനം ആയിരം യാത്രക്കാർ എന്നതാണ് പരിധി. ഇന്ത്യ ഉൾപ്പെടെ 31 രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് പ്രവേശന വിലക്ക് ഉള്ളതിനാൽ പൊതുവെ തിരക്ക് കുറവാണ് ഇപ്പോൾ വിമാനത്താവളത്തിൽ. അതിനിടെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടിക ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് അനുസരിച്ചു ഓരോ പത്തു ദിവസം കൂടുതോറും പരിഷ്കരിക്കുമെന്നു കുവൈത്ത് അറിയിച്ചു.