LiveTV

Live

Kuwait

കുവൈത്തിൽ ധനമന്ത്രിക്കെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം

ചൊവാഴ്ച നടന്ന കുറ്റവിചാരണ ചർച്ചക്കൊടുവിലാണ് പത്തു എം.പിമാർ ചേർന്ന് ധനമന്ത്രി ഡോ. ബർറാക് അൽ ഷിത്താനെതിരെ അവിശ്വാസപ്രമേയം കൊണ്ട് വന്നത്.

കുവൈത്തിൽ ധനമന്ത്രിക്കെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം

കുവൈത്ത് ധനമന്ത്രി ഡോ. ബർറാക് അൽ ഷിത്താനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം. റിയാദ് അൽ അദസാനി എംപിയാണ് ആണ് ധനമന്ത്രിക്കെതിരെ ഇന്ന് പാർലമെന്റിൽ കുറ്റവിചാരണ പ്രമേയം അവതരിപ്പിച്ചത്. ധനവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ വീഴ്‌ച പറ്റിയെന്നും, സ്വദേശികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ നീക്കം നടത്തുന്നു എന്നും ആരോപിച്ചായിരുന്നു പ്രമേയം.

ആരോപണങ്ങൾ മന്ത്രി നിഷേധിച്ചു. ചർച്ചക്കൊടുവിൽ പത്ത് എം.പിമാർ ചേർന്ന് ധനമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം സമർപ്പിക്കുകയായിരുന്നു. അടുത്തയാഴ്ച നടക്കുന്ന വേട്ടെടുപ്പിൽ പ്രമേയം പാസായാൽ മന്ത്രിക്കു രാജിവെക്കേണ്ടി വരും. ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹിനെതിരെ സമർപ്പിക്കപ്പെട്ട കുറ്റവിചാരണ ഇന്ന് ചർച്ച ചെയ്തില്ല. ആരോപണങ്ങളിൽ വിശദീകരണം നൽകാൻ മന്ത്രി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് പിന്നീട് ചർച്ച ചെയ്യാൻ മാറ്റിവെച്ചതായി സ്പീക്കർ മർസൂഖ് അൽ ഗാനം അറിയിച്ചു