LiveTV

Live

Kuwait

വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ കുവെെത്തില്‍ നിന്ന് അഞ്ച് വിമാനം

ഓഗസ്ത്‌ 2 മുതൽ 6 വരെ ചെന്നൈ, ഹൈദരബാദ്‌, ബംഗളുരു, ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ

വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ കുവെെത്തില്‍ നിന്ന് അഞ്ച് വിമാനം

വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ട ഷെഡ്യൂളിൽ കുവൈത്തിൽ നിന്ന് അഞ്ചുസർവീസുകൾ. ഓഗസ്ത്‌ 2 മുതൽ 6 വരെയുള്ള തിയ്യതികളിൽ ആണ് എയർ ഇന്ത്യൻ ആണ് കുവൈത്തിൽ നിന്നുള്ള സർവീസുകൾ നടത്തുക. കേരളത്തിലേക്ക് ഒറ്റ വിമാനം പോലും ആദ്യ ഷെഡ്യൂളിൽ .ഉൾപ്പെടുത്തിയിട്ടില്ല

ഓഗസ്ത്‌ 2 മുതൽ 6 വരെ ചെന്നൈ, ഹൈദരബാദ്‌, ബംഗളുരു, ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്കാണ് വന്ദേഭാരത് അഞ്ചാം ഘട്ട ഷെഡ്യൂളിൽ വിമാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് സർവീസുകൾ ഇല്ല. അതിനിടെ വന്ദേഭാരത് സർവീസുകളുമായി ബന്ധപ്പെട്ട അന്വേഷങ്ങൾക്കു ഗോ എയർ, ഇൻഡിഗോ എയർലൈസ്, എയർ ഇന്ത്യ ബന്ധപ്പെടണമെന്ന് കാണിച്ചു ഇൻഡിനെ എംബസ്സി സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.

വന്ദേഭാരത് നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്ന് 101 സർവീസുകൾ ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും വളരെ കുറച്ചു വിമാനങ്ങൾ മാത്രമാണ് യാത്രയായത്. കുവൈത്തിൽ നിന്നുള്ള ചാർട്ടർ വിമാനങ്ങൾക്ക് ഇന്ത്യ ജൂലായ് 31 വരെ വിലക്ക് ഏർപെടുത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.

അതിനിടെ കുവൈത്തിൽ ഓഗസ്റ്റ് ഒന്ന് മുതൽ വാണിജ്യ വിമാനസർവീസ് ആരംഭിക്കാനിരിക്കെ കൊച്ചി ഉൾപ്പെടെ നാലു ഇന്ത്യൻ നഗരങ്ങളിലെക്കുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചതായി കുവൈത്ത് എയർ വെയ്‌സ്അറിയിച്ചു. ഇന്ത്യക്കു പുറമെ 13 രാജ്യങ്ങളിലേക്കാണ് കുവൈത്ത് എയർവെയ്‌സ് ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്