LiveTV

Live

Kuwait

രണ്ടരമാസത്തിലേറേയായി തുടരുന്ന നിയന്ത്രണങ്ങൾ നീങ്ങിയതിന്റെ സന്തോഷത്തിലാണിവര്‍

കുവൈത്ത് പൂർണമായി ലോക്ക്ഡൌൺ മുക്തമായി

രണ്ടരമാസത്തിലേറേയായി തുടരുന്ന നിയന്ത്രണങ്ങൾ നീങ്ങിയതിന്റെ സന്തോഷത്തിലാണിവര്‍

രണ്ടരമാസത്തിലേറേയായി തുടരുന്ന നിയന്ത്രണങ്ങൾ നീങ്ങിയതിന്റെ സന്തോഷത്തിലാണ് കുവൈത്തിലെ ഫർവാനിയ നിവാസികൾ. പ്രദേശത്തു നിലനിന്നിരുന്ന ലോക്ക്ഡൌൺ ഇന് പുലർച്ചെ അഞ്ചു മണിക്കാണ് അവസാനിച്ചത്. കോവിഡ് വ്യാപന തോത് കുറഞ്ഞതിനാൽ ഫർവാനിയയിലെ നിയന്ത്രണം നീക്കാൻ കഴിഞ്ഞ ആഴ്ച മന്ത്രി സഭ അനുമതി നൽകിയിരുന്നു.

ജലീബ് ഉൾപ്പെടെ മറ്റു പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൌൺ നേരത്തെ പല പലഘട്ടങ്ങളിലായി പിൻവലിച്ചെങ്കിലും ഫര്‍വാനിയയിൽ രോഗവ്യാപനതോത് കൂടിയതിനാൽ പ്രത്യേക നിയന്ത്രണം തുടരുകയായിരുന്നു. പ്രദേശം വിട്ടു പുറത്തു പോകാൻ സാധിക്കാത്തതിനാൽ പലർക്കും ജോലിക്കു പോകാൻ പോലും സാധിച്ചിരുന്നില്ല.

സർക്കാരും സന്നദ്ധ സംഘടനകളും നൽകിയിരുന്ന ഭക്ഷണക്കിറ്റുകളാണ് ജോലിയില്ലാതിരുന്ന പലർക്കും തുണയായത് നിയന്ത്രണങ്ങൾ നീങ്ങിയതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ പ്രദേശവാസികൾ.

ഫർവാനിയനിയന്ത്രണം കൂടി എടുത്തുമാറ്റിയതോടെ ഇന്ന് മുതൽ കുവൈത്ത് പൂർണമായി ലോക്ക്ഡൌൺ മുക്തമായി. ചൊവാഴ്ച മുതൽ രാജ്യം കൂടുതൽ ഇളവുകളിലേക്ക് നീങ്ങുകയാണ്