LiveTV

Live

Kuwait

നാലുമാസത്തിലേറെയായി അക്കരെയും ഇക്കരെയുമായി നിരവധി പ്രവാസി കുടുംബങ്ങൾ

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പരാതികൾ നൽകി കാത്തിരിക്കുകയാണ് ഇവർ

നാലുമാസത്തിലേറെയായി അക്കരെയും ഇക്കരെയുമായി  നിരവധി പ്രവാസി കുടുംബങ്ങൾ

കോവിഡ് നിയന്ത്രണങ്ങൾ മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ കുവൈത്തിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിൽ. കുവൈത്തിൽ ഓഗസ്റ്റ് ഒന്നിന് വാണിജ്യ വിമാനസവീസ് ആരംഭിക്കുമെങ്കിലും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. നാലുമാസത്തിലേറെയായി അക്കരെയും ഇക്കരെയുമായി കഴിയുകയാണ് നിരവധി പ്രവാസി കുടുംബങ്ങൾ

കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് ആറിനാണ് കുവൈത്ത് വിമാന സർവീസ് നിർത്തിയത്. അത്യാവശ്യകാര്യങ്ങൾക്കായി കുടുംബത്തെ തനിച്ചാക്കി നാട്ടിൽ പോയവർക്കും മറ്റും ഇതോടെ മടക്കയാത്ര അസാധ്യമായി. ഓഗസ്റ്റ് ഒന്നിന് കുവൈത്ത് വിമാനസർവീസ് പുനരാരംഭിക്കുമെന്നറിഞ്ഞതോടെ സന്തോഷത്തിലായിരുന്നു ഇവർ.

ഭർത്താക്കന്മാർ നാട്ടിൽ കുടുങ്ങിയതിനെ തുടർന്ന് ഫ്ലാറ്റുകളിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് പല സ്ത്രീകളും ഗർഭിണികളും സിസേറിയൻ കഴിഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്.

മെഹ്ബൂലയിലെ ഫ്ലാറ്റിൽ നാലുമാസത്തോളം ഒറ്റക് താമസിച്ച എറണാകുളം സ്വദേശിനി മെറിൻ ലോക്ക്ഡൌൺ കാലത്ത് സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെയാണ് പിടിച്ചു നിന്നത്.

നാട്ടിൽ കുടുങ്ങിയ പ്രവാസികൾ ചേർന്ന് വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പരാതികൾ നൽകി കാത്തിരിക്കുകയാണ് ഇവർ.