LiveTV

Live

Kuwait

കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്; വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി കുവൈത്ത്

കുത്തിവെപ്പ്‌ നടത്തുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്ക്‌ എതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്; വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി കുവൈത്ത്

കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ അലംഭാവം കാണിക്കുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. കുത്തിവെപ്പ്‌ നടത്തുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്ക്‌ എതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയത്തിലെ ശിശു സംരക്ഷണ വിഭാഗം ഡയറക്ടർ ഡോ. മുന അൽ ഖവാരി വ്യക്തമാക്കി.

കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകേണ്ടത് രക്ഷിതാക്കളുടെ ബാധ്യത ആണെന്നും വീഴ്ച വരുത്തുന്നത് കുറ്റകൃത്യമായി പരിഗണിക്കുമെന്നും ശിശു സംരക്ഷണ വിഭാഗം ഡയറക്ടർ പറഞ്ഞു . പ്രതിരോധ കുത്തിവെപ്പ് നൽകാത്തത് ശിശു സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 83 പ്രകാരം ആണ് ശിക്ഷാ നടപടി കൈക്കൊള്ളുക.

വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കുട്ടികൾക്ക് രോഗ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്ക്‌ ആയിരം ദിനാർ വരെ പിഴയോ 6 മാസത്തെ തടവോ ആണ് ശിക്ഷ. ചിലപ്പോൾ തടവും പിഴയും ഒരുമിച്ചും ലഭിക്കും. നിയമത്തെ കുറിച്ച് രക്ഷിതാക്കൾക്കിടയിൽ ബോധവൽക്കരണം നടത്താൻ ആരോഗ്യകേന്ദ്രങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. ചില രക്ഷിതാക്കൾ കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കുന്നതിൽനിന്ന് മാറിനിൽക്കുന്നതായ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ആരോഗ്യമന്ത്രാലയം സൗജന്യമായാണ് ഇത്തരം മരുന്നുകൾ നൽകുന്നതെന്നും ഡോ മുന അൽ ഖവാരി പറഞ്ഞു