LiveTV

Live

Kuwait

നാല് മാസങ്ങള്‍ക്കു ശേഷം കുവൈത്തിൽ ജുമുഅ നമസ്കാരം പുനരാരംഭിച്ചു

തെരഞ്ഞടുത്ത 155 പള്ളികളിൽ മാത്രമാണ് ഇന്ന് പ്രാർത്ഥന നടന്നത്, കോവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് വരുന്ന ആഴ്ചകളിൽ കൂടുതൽ പള്ളികളിൽ ജുമുഅ ഉണ്ടാവുമെന്നാണ് സൂചന

നാല് മാസങ്ങള്‍ക്കു ശേഷം കുവൈത്തിൽ ജുമുഅ നമസ്കാരം പുനരാരംഭിച്ചു

നാല് മാസത്തിന് ശേഷം കുവൈത്തിൽ ജുമുഅ നമസ്കാരം പുനരാരംഭിച്ചു. തെരഞ്ഞടുത്ത 155 പള്ളികളിൽ മാത്രമാണ് ഇന്ന് പ്രാർത്ഥന നടന്നത്. കോവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് വരുന്ന ആഴ്ചകളിൽ കൂടുതൽ പള്ളികളിൽ ജുമുഅ ഉണ്ടാവുമെന്നാണ് സൂചന. രാജ്യത്തെ ആയിരത്തിലേറെ വരുന്ന പള്ളികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 155 എണ്ണത്തിൽ മാത്രമാണ് ഇന്ന് ജുമുഅ നടന്നത്. ഇതിൽ കൂടുതലും സ്വദേശി താമസ മേഖലകളിൽ ആയിരുന്നു . മലയാളം ഉൾപ്പെടെ വിദേശ ഭാഷകളിൽ ഖുതുബ നടന്നിരുന്ന പള്ളികളിൽ ജുമുഅക്ക് അനുമതി നൽകിയിരുന്നില്ല.

സാൽമിയ, ഹവല്ലി, കുവൈത്ത് സിറ്റി, ശർഖ്, മഹബൂല എന്നിവിടങ്ങളിലെ ഒറ്റ പള്ളിയിലും ജുമുഅ ഉണ്ടായില്ല. ഫർവാനിയയിലെ രണ്ട് പള്ളികൾ കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തുവിട്ട പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അവസാനനിമിഷം ഒഴിവാക്കി.

കർശന നിയന്ത്രണങ്ങളോടെയാണ് വിശ്വാസികളെ പള്ളികളിൽ പ്രവേശിപ്പിച്ചത് . പ്രാർഥനക്കെത്തിയ വിശ്വാസികൾക്ക് കുവൈത്ത് റെഡ് ക്രസന്റ് വളണ്ടിയർമാർ മാസ്ക്കും സാനിറ്റൈസറും വിതരണം ചെയ്തു . 15നും 60നും ഇടക്ക് പ്രായമുള്ളവർക്ക് മാത്രമായിരുന്നു പ്രവേശനം. ഔകാഫ് നിർദേശം അനുസരിച്ച് ഖുതുബ പതിനഞ്ചു മിനിറ്റിനുള്ളിൽ ഖുതുബയും നമസ്ക്കാരവും പൂർത്തിയാക്കി ആളുകൾ മടങ്ങി . കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 13 മുതലാണ് ജുമുഅ നിർത്തിയത്.