LiveTV

Live

Kuwait

കുവൈത്തിൽ ഇന്ന് കോവിഡ് ബാധിച്ചു രണ്ട് പേർ മരിച്ചു

533 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 836 പേരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്.

കുവൈത്തിൽ ഇന്ന് കോവിഡ് ബാധിച്ചു രണ്ട് പേർ മരിച്ചു

കുവൈത്തിൽ ഇന്ന് കോവിഡ് ബാധിച്ചു 2 പേർ മരിച്ചു. 533 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 836 പേരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്. 319 കുവൈത്തികൾക്കും 234 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 3443 സാമ്പിളുകൾ പരിശോധിച്ചതിലാണ് 533 പേരുടെ ഫലം പോസിറ്റിവ് ആയത്. ഇന്ന് 836 പേർ രോഗമുക്തി നേടുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2 പേരാണ് കോവിഡ് ചികില്സയിലിരിക്കെ മരിച്ചത് . രോഗം ബാധിച്ചവരുടെ ആകെ എണ്ണം 58221 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 48381 ഉം മരണ സംഖ്യ 404 ഉം ആയി ഉയർന്നു. നിലവിൽ 9436 പേരാണ് ചികിത്സയിൽ ഉള്ളത് 143 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. സ്വദേശി പാർപ്പിട മേഖലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ കൂടുതലും പരിശോധനകൾ നടക്കുന്നത്. വിദേശി താമസമേഖലകളിൽ നിന്ന് റാൻഡം അടിസ്ഥാനത്തിലാണ് സാമ്പിളുകൾ ശേഖരിക്കുന്നത്