LiveTV

Live

Kuwait

കുവൈത്തിൽ ഇന്ന് കോവിഡ് ബാധിച്ചു മുന്ന് പേർ മരിച്ചു

478 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു, 747 പേരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്

കുവൈത്തിൽ ഇന്ന് കോവിഡ് ബാധിച്ചു മുന്ന് പേർ മരിച്ചു

കുവൈത്തിൽ ഇന്ന് കോവിഡ് ബാധിച്ചു മുന്ന് പേർ മരിച്ചു. 478 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു . 747 പേരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്. 2495 സാമ്പിളുകൾ പരിശോധിച്ചതിലാണ് 478 എണ്ണം പോസിറ്റിവ് ആയത്.

310 കുവൈത്തികൾക്കും 168 വിദേശികൾക്കും ആണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വീടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ സബാഹിയ, റിഖ പ്രദേശങ്ങളിൽ ആണ് ഇന്ന് കൂടുതൽ കേസുകൾ കണ്ടെത്തിയത്.

ആരോഗ്യ ജില്ലാ അടിസ്ഥാനത്തിൽ അഹമ്മദിയിലാണ് രോഗവ്യാപനം കൂടുതൽ. ഇന്ന് 748 പേർ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേരാണ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത് . രോഗം ബാധിച്ചവരുടെ എണ്ണം 54058 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 43961 ഉം മരണ സംഖ്യ 386 ഉം ആയി ഉയർന്നു. നിലവിൽ 9711 പേരാണ് ചികിത്സയിൽ ഉള്ളത് 150 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.