LiveTV

Live

Kuwait

വന്ദേ ഭാരത് നാലാം ഘട്ടം; കുവൈത്തിൽ നിന്നുള്ള സർവീസുകൾ നാളെ ആരംഭിക്കും

ഇൻഡിഗോ , ഗോ എയർ വിമാനങ്ങളാണ് നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്നും സർവീസ് നടത്തുക, നിലവിലെ ഷെഡ്യൂൾ പ്രകാരം 101 സർവീസുകളാണ് കുവൈത്തിൽ നിന്നുള്ളത്

വന്ദേ ഭാരത് നാലാം ഘട്ടം; കുവൈത്തിൽ നിന്നുള്ള സർവീസുകൾ നാളെ ആരംഭിക്കും

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്നുള്ള സർവീസുകൾ നാളെ ആരംഭിക്കും. ഇൻഡിഗോ , ഗോ എയർ വിമാനങ്ങളാണ് നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്നും സർവീസ് നടത്തുക. നിലവിലെ ഷെഡ്യൂൾ പ്രകാരം 101 സർവീസുകളാണ് കുവൈത്തിൽ നിന്നുള്ളത്. ഒന്നാം ദിനമായ നാളെ അഞ്ചു സർവീസുകകളാണുള്ളത്. ജയ്പൂരിലേക്കു രണ്ടു വിമാനങ്ങളും അഹമ്മദാബാദ് ബംഗളൂരു, ലക്നോ എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളും ആണ് യാത്രയാവുക . കേരളത്തിലേക്കുള്ള ആദ്യ വിമാനം വെള്ളിയാഴ്ചയാണ്. നാലാം ഘട്ട ഷെഡ്യൂളിൽ കുവൈത്തിൽനിന്ന് 101 വിമാനങ്ങളാണ് ഉള്ളത്. ഗോ എയർ 41 സർവീസുകളും ഇൻഡിഗോ 60 സർവീസുകളും നടത്തും. കുവൈത്തിൽനിന്ന് ഇൻഡിഗോ 219 സർവീസുകൾ നടത്തുമെന്ന് നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും 60 എണ്ണത്തിന് മാത്രമാണ് കുവൈത്ത് അനുമതി നൽകിയത് കേരളത്തിലേക്കുള്ള 40 സർവീസുകളിൽ 15 എണ്ണം കൊച്ചിയിലേക്കും 11 വിമാനങ്ങൾ കണ്ണൂരിലേക്കുംഎട്ടു സർവീസുകൾ തിരുവനന്തപുരത്തേക്കും ആറെണ്ണം കോഴിക്കോടേക്കുമാണ് ജൂലായ് പത്ത് മുതല്‍ 25 വരെ ആണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍.