LiveTV

Live

Kuwait

കുവൈത്തിൽ 813 പേർക്ക് കൂടി കോവിഡ്. 886 പേർക്ക് രോഗമുക്തി

ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 48672 ഉം രോഗമുക്തിനേടിയവരുടെ എണ്ണം 39276 മായി ഉയർന്നു

കുവൈത്തിൽ 813 പേർക്ക് കൂടി കോവിഡ്. 886 പേർക്ക് രോഗമുക്തി

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 813 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 886 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 48672ഉം രോഗമുക്തി നേടിയവരുടെ എണ്ണം 39276 ഉം ആയി ഉയർന്നു. ഇന്ന് ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കോവിഡ് മരണ സംഖ്യ 360 ആയി.

പുതിയ രോഗികളിൽ 428 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 191 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 87 പേർക്കും, അഹമ്മദിയിൽ നിന്നുള്ള 302 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 72 പേർക്കും ജഹറയിൽ നിന്നുള്ള 161 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 9036 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 144 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4149 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 399498 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രാലായം അറിയിച്ചു.