LiveTV

Live

Kuwait

കുവൈത്തിൽ 671 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 4 മരണം

ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 46195 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 37030 ഉം ആയി ഉയർന്നു

കുവൈത്തിൽ 671 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 4 മരണം

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 671 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 717 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 46195 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 37030 ഉം ആയി ഉയർന്നു. ഇന്ന് നാല് പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ കോവിഡ് മരണ സംഖ്യ 354 ആയി.

പുതിയ രോഗികളിൽ 435 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 122 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 84 പേർക്കും, അഹമ്മദിയിൽ നിന്നുള്ള 225 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 85 പേർക്കും ജഹറയിൽ നിന്നുള്ള 138 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 8811പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 139 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4045 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 3,86887 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രാലായം അറിയിച്ചു.