LiveTV

Live

Kuwait

കുവൈത്തിൽ 688 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;  3 മരണം 

ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 44391 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 34586 ഉം ആയി ഉയർന്നു

കുവൈത്തിൽ 688 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;  3 മരണം 

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 688 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 688 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 44391 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 34586 ഉം ആയി ഉയർന്നു. ഇന്  3 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 344 ആയി.

പുതിയ രോഗികളിൽ 444 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 149 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 91 പേർക്കും, അഹമ്മദിയിൽ നിന്നുള്ള 194 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 81പേർക്കും ജഹറയിൽ നിന്നുള്ള 173 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 9461 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 155 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3240 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 375524 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രാലായം അറിയിച്ചു.