LiveTV

Live

Kuwait

കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

742 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ എണ്ണ വ്യവസായമേഖലയായ അഹമ്മദിയിൽ ആണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റിവ് കേസുകൾ സ്ഥിരീകരിച്ചത്

കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. 742 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ എണ്ണ വ്യവസായമേഖലയായ അഹമ്മദിയിൽ ആണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റിവ് കേസുകൾ സ്ഥിരീകരിച്ചത്. ഇന്ന് 742 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 41033 ആയി. 534 രാണ് രോഗം ഭേദമായി ആശുപത്രി വിട്ടത് ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 32304 ആയി ഉയർന്നു.

ഇന്ന് നാല് പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 334 ആയി എണ്ണവ്യവസായ മേഖലയായ അഹമ്മദി ഗവർണറേറ്റിൽ മാത്രം 240 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 170 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 98 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 72 പേർക്കും ജഹറയിൽ നിന്നുള്ള 162 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 8395 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 165 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3645പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ആറു ഗവർണറേറ്റുകളിലും പാർപ്പിടമേഖല കേന്ദ്രീകരിച്ചു ആരോഗ്യ മന്ത്രാലയത്തിന്‍റെ ഫീൽഡ് പരിശോധന തുടരുന്നുണ്ട്.