LiveTV

Live

Kuwait

കുവൈത്തിൽ റെസ്‍റ്റോറന്‍റുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം

റെസ്റ്റോറന്റുകളിൽ അകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടാവില്ല

കുവൈത്തിൽ റെസ്‍റ്റോറന്‍റുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം

കുവൈത്തിൽ റെസ്‍റ്റോറന്‍റുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. കർഫ്യൂസമയം പത്തുമണിക്കൂറായി കുറച്ചതിനെ തുടർന്നാണ് മുനിസിപ്പാലിറ്റി ഷോപ്പുകളുടെ പ്രവൃത്തി സമയം പരിഷ്കരിച്ചത്.

മുനിസിപ്പാലിറ്റിയുടെ പുതിയ ഉത്തരവനുസരിച്ചു രാവിലെ ആറുമണി മുതൽ വൈകീട്ട് ആറര വരെയാണ് ഭക്ഷ്യ ശാലകൾക്ക് പ്രവർത്തനാനുമതിയുള്ളത്. റെസ്റ്റാറൻറുകൾ, കഫെകൾ, ഫുഡ് ഔട്ട്ലെറ്റുകൾ എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണ്. റെസ്റ്റോറന്റുകളിൽ അകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടാവില്ല. ഡ്രൈവ് ത്രൂ, ഹോം ഡെലിവറി സർവീസുകൾക്ക് മാത്രമാണ് അനുമതി. നേരത്തെ പത്രണ്ട് മണിക്കൂർ ആയിരുന്ന രാത്രികാല കർഫ്യൂ പത്തു മണിക്കൂർ ആക്കി ചുരുക്കിയിരുന്നു.

അതിനിടെ കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന പത്ര വിതരണം, അച്ചടി എന്നിവ പുനരാരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഇതോടെ മെയ് പത്തു മുതൽ ഓൺലൈൻ എഡിഷൻ മാത്രം പ്രവർത്തിച്ചിരുന്ന പത്രങ്ങളുടെ അച്ചടിയും വിതരണവും ഉടൻ തന്നെ പുനരാരംഭിക്കും