LiveTV

Live

Kuwait

കുവൈത്തിൽ രാത്രികാല കർഫ്യൂ സമയത്തിൽ നാളെ മുതൽ മാറ്റം

വൈകീട്ട് ഏഴു മണി മുതൽ പുലർച്ചെ അഞ്ചു വരെയാണ് പുതിയ സമയം. വ്യാഴാഴ്ച ചേർന്ന മന്ത്രി സഭായോഗത്തിലാണ് കർഫ്യൂ സമയമാറ്റം സംബന്ധിച്ച തീരുമാനം വന്നത്.

 കുവൈത്തിൽ രാത്രികാല കർഫ്യൂ സമയത്തിൽ നാളെ മുതൽ മാറ്റം

കുവൈത്തിലെ രാത്രികാല കർഫ്യൂ സമയത്തില്‍ നാളെ മുതല്‍ മാറ്റം. നിലവിൽ വൈകീട്ട് ആറു മുതൽ രാവിലെ ആറു വരെ പന്ത്രണ്ടു മണിക്കൂർ ആണ് കർഫ്യൂ. ഇതാണ് നാളെ മുതൽ പത്തു മണിക്കൂർ ആയി ചുരുക്കിയത്. ഞായറാഴ്ച വൈകീട്ട് ഏഴു മണിക്ക് സമയമാറ്റം പ്രാബല്യത്തിലാകും. ഹവല്ലി, മൈദാൻ ഹവല്ലി, ഖൈത്താൻ എന്നീ പ്രദേശങ്ങളെ നാളെ മുതൽ പ്രാദേശിക ഐസൊലേഷനിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. അതേസമയം, മഹബൂല, ജലീബ് അൽ ശുയൂഖ്, ഫർവാനിയ എന്നിവിടങ്ങളിലെ ഐസോലേഷൻ ഇനയൊരറിയിപ്പുണ്ടാവുന്നത് വരെ തുടരും.

സമീപ ദിവസങ്ങളിലെ കോവിഡ് പ്യാപന നിരക്ക് അവലോകനം ചെയ്താണ് മന്ത്രി സഭ തീരുമാനം കൈക്കൊണ്ടത്. പത്തോളം സ്വദേശി പാർപ്പിട മേഖലകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേസുകൾ കൂടുകയാണെങ്കിൽ ഈ പ്രദേശങ്ങളും ഐസൊലേഷൻ പരിധിയിലാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ ശിപാർശ. സ്വദേശി പാർപ്പിടമേഖലകളിലേ പത്തു കെട്ടിടങ്ങൾ ഐസൊലേറ്റ് ചെയ്തതായി ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.