LiveTV

Live

Kuwait

കെ.ഐ.ജി കുവൈത്തിന്റെ ചാർട്ടേഡ് വിമാനം നാളെ പുറപ്പെടും

തിങ്കളാഴ്ച കെ.എം.സി.സി ചാർട്ടർ ചെയ്ത രണ്ടു വിമാനങ്ങൾ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സർവീസ് നടത്തിയിരുന്നു

കെ.ഐ.ജി കുവൈത്തിന്റെ ചാർട്ടേഡ് വിമാനം നാളെ  പുറപ്പെടും

അടിയന്തിരമായി നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികൾക്ക് വേണ്ടി കെ.ഐ.ജി കുവൈത്ത് ചാർട്ടർ ചെയ്ത ആദ്യ വിമാനം നാളെ കോഴിക്കോട്ടേക്ക് പുറപ്പെടും. ഇൻഡിഗോ എയർലൈൻസുമായി സഹകരിച്ചാണ് വിമാനം ചാർട്ടർ ചെയ്തത്. കുവൈത്ത് കെ.എം.സി.സിയുടെ മൂന്നാമത് ചാർട്ടർ വിമാനവും നാളെ ഉച്ചക്ക് 2 മണിക്ക് കോഴിക്കോട്ടേക്കും സർവീസ് നടത്തും.

കെ.ഐ.ജിയുടെ ആദ്യ ചാർട്ടർ വിമാനം നാളെ കുവൈത്ത് സമയം ഉച്ചക്ക് 2 മണിക്ക് പുറപ്പെട്ടു ഇന്ത്യൻ സമയം രാത്രി 8 മണിക്ക് കോഴിക്കോട് എത്തിച്ചേരും. 10 കുട്ടികൾ ഉൾപ്പെടെ 175 യാത്രക്കാരാണ് ആദ്യ വിമാനത്തിൽ യാത്രചെയ്യുന്നത്. അറിയിപ്പ് ലഭിച്ച മുഴുവൻ യാത്രകകരും രാവിലെ 10 മണിക്ക് തന്നെ സുരക്ഷാ പരിശോധനകൾക്ക് വേണ്ടി എയർപോർട്ടിൽ എത്തണം.

ചാർട്ടേർഡ് വിമാനത്തിന് വരുന്ന മൊത്തം ചെലവ് കണക്കാക്കി ബാക്കിവരുന്ന സംഖ്യ യാത്രക്കാർക്ക് തിരിച്ചു നൽകുമെന്നും ആവശ്യക്കാർക്ക് പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ച് ക്വാറന്റൈന്‍ സംവിധാനം ഒരുക്കാൻ സന്നദ്ധമാണെന്നും കൺവീനർ എസ്.എ.പി ആസാദ് അറിയിച്ചു. കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള ചാർട്ടർ വിമാനം വെള്ളിയാഴ്ച പുറപ്പെടുമെന്നും കെ.ഐ.ജി വാർത്താകുറിപ്പിൽ അറിയിച്ചു.

തിങ്കളാഴ്ച കെ.എം.സി.സി ചാർട്ടർ ചെയ്ത രണ്ടു വിമാനങ്ങൾ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സർവീസ് നടത്തിയിരുന്നു. നാളെ മൂന്നാമത് വിമാനം കോഴിക്കോട്ടേക്ക് സർവീസ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു