LiveTV

Live

Kuwait

കുവൈത്തിൽ 511 പേർക്ക് കൂടി കോവിഡ്; 772 പേർക്ക് രോഗമുക്തി

24 മണിക്കൂറിനിടെ 2 മരണം, ആകെ രോഗബാധിതർ 36431

കുവൈത്തിൽ 511 പേർക്ക് കൂടി കോവിഡ്; 772 പേർക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2775 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 511 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 772 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 36431 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 27531 ഉം ആയി ഉയർന്നു. പുതിയ രോഗികളിൽ 81 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9910 ആയി.

24 മണിക്കൂറിനിടെ 2 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 298 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 161 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 74 പേർക്കും അഹമ്മദിയിൽ നിന്നുള്ള 131 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 37 പേർക്കും ജഹറയിൽ നിന്നുള്ള 108 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 8602 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 184 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത്. രാജ്യത്ത് ഇതുവരെ 3,37387 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.