LiveTV

Live

Kuwait

കുവൈത്തിൽ നിന്നും ഇന്ന് നാടണഞ്ഞത് 1800 ഓളം പേര്‍

വന്ദേ ഭാരത് മിഷൻ സർവീസുകളുടെ കുറവ് മൂലം പ്രയാസത്തിലായ പ്രവാസികൾക്ക് ചാർട്ടർ വിമാനങ്ങൾ വലിയ ആശ്വാസമായിരുന്നു

കുവൈത്തിൽ നിന്നും ഇന്ന് നാടണഞ്ഞത് 1800 ഓളം പേര്‍

കുവൈത്തിൽ നിന്നും ഇന്ന് നാടണഞ്ഞത്1800 ഓളം മലയാളികൾ. പതിനൊന്നു വിമാനങ്ങളായിലായാണ് ഇത്രയും പേർ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്തത്. ട്രാവൽ ഏജൻസികളുടെ സഹകരണത്തോടെ വിവിധ പ്രവാസി സംഘടനകൾ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനങ്ങളാണ് ഇവയിൽ ഏറെയും.

വന്ദേഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം 177 യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പറന്നപ്പോൾ കൊച്ചി കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലേക്കു ഇൻഡിഗോ, കുവൈത്ത് എയർ വെയ്‌സ്, ജസീറ എയർവെയ്‌സ്, ഗോ എയർ എന്നെ കമ്പനികളാണ് ചാർട്ടേഡ് സർവീസ് നടത്തിയത്.

കല കുവൈറ്റ് ചാർട്ട്‌ ചെയ്ത കുവൈത്ത് എയർ വെയ്‌സ് വിമാനത്തിൽ 10 കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 332 യാത്രക്കാരാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ICF നാഷനൽ കമ്മിറ്റി ചാർട്ടർ ചെയ്ത ഗോ എയർ വിമാനത്തിൽ 180 യാത്രക്കാരാണ് കണ്ണൂരിലേക്കു പറന്നത്. എൻ.ബി.ടി.സി കമ്പനി ജീവനക്കാരെയും വഹിച്ചു കൊണ്ട് കൊച്ചിയിലേക്ക് പുറപ്പെട്ട ഗോ എയർ വിമാനത്തിൽ ൧൮൦ യാത്രക്കാരാണ് ഉണ്ടായിരുന്നത്.

എണ്ണ പ്രകൃതി വാതക നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന എസ്.ബി.സി കുവൈറ്റ് തങ്ങളുടെ ജീവനക്കാരെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെട്ടത് 155 പേരാണ്. ഇതിനു പുറമെ നിരവധി ജില്ലാ സംഘടനകളും ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.

പതിനൊന്നു വിമാനങ്ങളിലായി 1800 ഓളം യാത്രക്കാരാണ് തിരുവനന്തപുരം കൊച്ചി കോഴിക്കോട് കണ്ണൂർ വിമാനത്താവളങ്ങളിൽക്കു സർവീസ് നടത്തിയത്. വന്ദേ ഭാരത് മിഷൻ സർവീസുകളുടെ കുറവ് മൂലം പ്രയാസത്തിലായ പ്രവാസികൾക്ക് ചാർട്ടർ വിമാനങ്ങൾ വലിയ ആശ്വാസമായിരുന്നു. അതുകൊണ്ട് തന്നെ ജൂൺ 20ന് ശേഷം ചാർട്ടേഡ് വിമാനങ്ങളിൽ നാടണയുന്ന പ്രവാസികൾക്ക് വിദേശത്തുനിന്നും കോവിഡ് പരിശോധന നടത്തണമെന്ന സംസ്ഥാന സർക്കാർ തീരുമാനം പ്രവാസലോകത്ത് വലിയ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുകയാണ്.