LiveTV

Live

Kuwait

കുവൈത്തിൽ 630 പേർക്ക് കൂടി കോവിഡ്; 4 മരണം

പുതിയ രോഗികളിൽ 105 ഇന്ത്യക്കാർ; രോഗബാധിതരുടെ എണ്ണം 33140 ആയി

കുവൈത്തിൽ 630 പേർക്ക് കൂടി കോവിഡ്; 4 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3218 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 630 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 920 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം33140 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 22162 ഉം ആയി ഉയർന്നു. പുതിയ രോഗികളി 105 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9401 ആയി.

24 മണിക്കൂറിനിടെ 4 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 273 ആയി.

നിലവിൽ 10705 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 173 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത്. രാജ്യത്ത് ഇതുവരെ 321502 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.