LiveTV

Live

Kuwait

കുവൈത്തിൽ  മലയാളി യുവാവ് കോവിഡ്  ബാധിച്ചു മരിച്ചു 

കുവൈത്തിൽ റെസ്റ്റോറന്റ് നടത്തുകയായിരുന്ന 39കാരനായ അജ്മല്‍ സത്താറാണ് മരിച്ചത്.

 കുവൈത്തിൽ  മലയാളി യുവാവ്  കോവിഡ്  ബാധിച്ചു   മരിച്ചു 

കുവൈത്തിൽ മലയാളി യുവാവ് കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് കുന്ദമംഗലം, ചെറൂപ്പ, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തിൽ കൊളങ്ങോട്ട്  അജ്മൽ സത്താർ (39) ആണ് മരിച്ചത്. കോവിഡ്  ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം.

പിതാവ്: എൻ കെ സി മുഹമ്മദ്. മാതാവ്: ഫാതിമ മുണ്ടുമുഴി.ഭാര്യ: ജാസിറ ഐക്കരപ്പടി. മക്കൾ: അജ് വദ്, അജിയ്യ. സഹോദരങ്ങൾ: അബ്ദുൽ സലാം, ഷഹീർ, ശബ്ന

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നു മലയാളികളാണ് മരിച്ചത്. ഇതോടെ കുവൈത്തിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 38 ആയി