LiveTV

Live

Kuwait

കുവൈത്തിൽ 1072 പേർക്ക് കൂടി കോവിഡ്; ഇന്ന് 9 മരണം

ആകെ രോഗികളുടെ എണ്ണം 25184 ആയി; പുതിയ രോഗികളിൽ 293 ഇന്ത്യക്കാർ,  575 പേർക്ക് രോഗമുക്തി 

കുവൈത്തിൽ 1072 പേർക്ക് കൂടി കോവിഡ്; ഇന്ന് 9 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4011 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 1072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 25184 ആയി. പുതിയ രോഗികളിൽ 293 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7896 ആയി.

24 മണിക്കൂറിനിടെ 9 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 194 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 363 പേർ ഫർവാനിയ വർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 111 പേർക്കും അഹമ്മദിയിൽ നിന്നുള്ള 293 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 92 പേർക്കും ജഹറയിൽ നിന്നുള്ള 223 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

  • ഫർവാനിയ: 89
  • അബ്ദലി: 76
  • ഖൈത്താൻ: 75
  • ജലീബ് അൽ ശുയൂഖ്: 93
  • മംഗഫ്: 74

പുതുതായി 575 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 9273 ആയി. നിലവിൽ 15717 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 191 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.