LiveTV

Live

Kuwait

കുവൈത്തിൽ 1041 പേർക്ക് കൂടി കോവിഡ്; 5 മരണം 

പുതിയ രോഗികളിൽ 325 ഇന്ത്യക്കാർ. രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 18609 ആയി.

കുവൈത്തിൽ 1041 പേർക്ക് കൂടി കോവിഡ്; 5 മരണം 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1041 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 18609 ആയി. പുതിയ രോഗികളിൽ325 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5992 ആയി. 24 മണിക്കൂറിനിടെ 5 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 129 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 383 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 173 പേർക്കും അഹമ്മദിയിൽ നിന്നുള്ള 275 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 107 പേർക്കും ജഹറയിൽ നിന്നുള്ള 103 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:

  • ഫർവാനിയ: 116
  • ഖെയ്താൻ: 91
  • മെഹ്ബൂല : 79
  • ജലീബ് അൽ ശുയൂഖ്: 91

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4757 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ഇതുവരെ 261071 സ്വാബ് ടെസ്റ്റുകൾ നടത്തി.

പുതുതായി 320 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 5205 ആയി. നിലവിൽ 13275 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 181 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.