LiveTV

Live

Kuwait

കാസര്‍കോട് സ്വദേശി കുവൈത്തിൽ കോവിഡ്  ബാധിച്ചു മരിച്ചു   

കാസർകോട് കുമ്പള സ്വദേശിയാണ് മരിച്ചത്.

കാസര്‍കോട് സ്വദേശി കുവൈത്തിൽ കോവിഡ്  ബാധിച്ചു മരിച്ചു   

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കാസർകോട് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കർ ഷിറിയ ( 57) ആണ് മരിച്ചത്. അല്പം മുമ്പ് ഫർവാനിയ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുവൈത്ത് വിമാനത്താവളത്തിൽ ‘റെന്റ് എ കാർ’  കമ്പനിയിലായിരുന്നു ജോലി.

മെയ് 11 നാണ് കോവിഡ്  ലക്ഷണങ്ങളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരേതരായ അബ്ദുൽ ഗഫൂർ മമ്മിയുടെയും ഖദീജയുടെയും മകനാണ്. ഫാത്തിമത് സുഹ്റയാണ് ഭാര്യ. മക്കൾ: മുഹമ്മദ് അബ്‌നാസ്, മുഹമ്മദ് അബ്‌റാസ്, ഖദീജ. സഹോദരങ്ങൾ മഹമൂദ് ( സൗദി അറേബ്യ), ആയിഷ, നഫീസ