LiveTV

Live

Kuwait

കുവൈത്തിൽ 885 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; എട്ടു മരണം.

പുതിയ രോഗികളിൽ 184 ഇന്ത്യക്കാർ; ആകെ രോഗബാധിതർ 12860

കുവൈത്തിൽ 885 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; എട്ടു  മരണം.

കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 885 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 12860 ആയി. പുതിയ രോഗികളിൽ 184 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4310 ആയി.

ഇന്ന് 8 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 96 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 265 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 251 പേർക്കും അഹമ്മദിയിൽ നിന്നുള്ള 197 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 75 പേർക്കും ജഹറയിൽ നിന്നുള്ള 97 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

  • ഫർവാനിയ: 104
  • ഹവല്ലി: 74
  • ജലീബ് അൽ ശുയൂഖ്:73
  • സൽവ: 70

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4070 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതുവരെ +236004 സ്വാബ് ടെസ്റ്റുകൾ നടത്തി.

പുതുതായി 189 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 3860 ആയി.

നിലവിൽ 9124 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 175 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 90 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.