LiveTV

Live

Kuwait

പരാതി തീരാതെ കുവെെത്ത് ഇന്ത്യന്‍ എംബസിയുടെ മുന്‍ഗണനാ ലിസ്റ്റ്

രക്ത സമ്മർദ്ധം കൂടി വലതു ഭാഗം തളർന്നു കിടക്കുന്ന കൊല്ലം പെരുമ്പുഴ സ്വദേശി രഘുനാഥനും ഇന്നത്തെ ലിസ്റ്റിൽ ഇടം നേടിയില്ല

പരാതി തീരാതെ കുവെെത്ത് ഇന്ത്യന്‍ എംബസിയുടെ മുന്‍ഗണനാ ലിസ്റ്റ്

കുവൈത്ത് ഇന്ത്യൻ എംബസ്സിയുടെ മുൻഗണനാ ലിസ്റ്റിനെതിരെ ഇന്നും വ്യാപക പരാതി. പക്ഷാഘാതം വന്ന രോഗികളെ പോലും യാത്ര ചെയ്യാനായില്ല. അത്യാവശ്യക്കാരല്ലാത്ത നിരവധി പേര്‍ ഇന്ന് നാട്ടിലേക്ക് തിരിച്ചെന്നും ആരോപണമുണ്ട്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള രണ്ടാമത്തെ വിമാനമാണ് അല്പം മുൻപ് കോഴിക്കോട്ട് എത്തിയത്. ഇത്തവണയും നിരവധി പേരാണ് വിമാനത്താവളത്തിൽ എത്തി അവസാന നിമിഷം യാത്ര ചെയ്യാനാകാതെ മടങ്ങിയത്.

രക്ത സമ്മർദ്ധം കൂടി വലതു ഭാഗം തളർന്നു കിടക്കുന്ന കൊല്ലം പെരുമ്പുഴ സ്വദേശി രഘുനാഥനും ഇന്നത്തെ ലിസ്റ്റിൽ ഇടം നേടിയില്ല. അതെ സമയം കൊച്ചി വിമാനത്തിൽ ലിസ്റ്റിൽ ഇടം പിടിച്ചിട്ടും യാത്ര ചെയ്യാൻ സാധിക്കാതിരുന്ന മിന്നു കുര്യന് കോഴിക്കോടേക്ക്‌ ടിക്കറ്റ് ലഭിച്ചു.