LiveTV

Live

Kuwait

കുവൈത്തിൽ 751 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;  ഏഴു മരണം.

പുതിയ രോഗികളിൽ  233  ഇന്ത്യക്കാർ; ആകെ രോഗബാധിതർ 11028

കുവൈത്തിൽ 751 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;  ഏഴു മരണം.

കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 751 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 11028 ആയി. പുതിയ രോഗികളിൽ 233 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 3870 ആയി.

ഇന്ന് 7 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 82 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 261 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 180 പേർക്കും അഹമ്മദിയിൽ നിന്നുള്ള 153 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 93 പേർക്കും ജഹറയിൽ നിന്നുള്ള 64 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

  • ഫർവാനിയ: 93
  • ഹവല്ലി :69
  • സാൽമിയ: 63
  • മെഹ്ബൂല: 60

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4257 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതുവരെ 227000 സ്വാബ് ടെസ്റ്റുകൾ നടത്തി

പുതുതായി 162 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 3263 ആയി.

നിലവിൽ 7683 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 169 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 92 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.