LiveTV

Live

Kuwait

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ചു ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. തിരൂർ ചേന്നര തലാപ്പിൽ മുജീബ്റഹ്‌മാൻ (43) ആണ് മരിച്ചത്. കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

കുവൈത്തിൽ ധനമന്ത്രാലയത്തിൽ കരാർ ജീവനക്കാരനായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കുവൈത്തിൽ ഖബറടക്കും. ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്.