LiveTV

Live

Kuwait

കുവൈത്തിൽ 991 പേർക്കു കൂടി കോവിഡ്; 10 മരണം   

കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10277 ആയി; പുതിയ രോഗികളിൽ  300  ഇന്ത്യക്കാർ  

കുവൈത്തിൽ 991 പേർക്കു കൂടി കോവിഡ്; 10 മരണം   

കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 991 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 10277 ആയി. പുതിയ രോഗികളിൽ 300 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 3637 ആയി.

ഇന്ന് 10 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 75 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 356 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 219 പേർക്കും അഹമ്മദിയിൽ നിന്നുള്ള 237 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 116 പേർക്കും ജഹറയിൽ നിന്നുള്ള 63 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

  • ഫർവാനിയ:107
  • ഹവല്ലി :89
  • ഖൈത്താൻ: 68
  • ജലീബ് അൽ ശുയൂഖ്: 103

പുതുതായി 194 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 3101 ആയി. നിലവിൽ 7101 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 158 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 84പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.