LiveTV

Live

Kuwait

കുവൈത്തില്‍ നിന്ന് മടങ്ങുന്ന പ്രവാസികളുടെ ലിസ്റ്റില്‍ തിരിമറി നടന്നതായി സൂചന

ആദ്യ ലിസ്റ്റിൽ ഇടം പിടിച്ചിട്ടും നാട്ടിൽ പോകാൻ സാധിക്കാത്ത ഗർഭിണിയായ യുവതിയുടെ വീട്ടിൽ പോലീസിന്‍റെ വിളിയെത്തി

കുവൈത്തില്‍ നിന്ന് മടങ്ങുന്ന പ്രവാസികളുടെ ലിസ്റ്റില്‍  തിരിമറി നടന്നതായി സൂചന

പ്രവാസികളുടെ മടക്കയാത്രക്കായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി തയ്യാറാക്കിയ മുൻഗണന ലിസ്റ്റിൽ അവസാനനിമിഷം തിരിമറി നടന്നതായി സൂചന. ആദ്യ ലിസ്റ്റിൽ ഇടം പിടിച്ചിട്ടും നാട്ടിൽ പോകാൻ സാധിക്കാത്ത ഗർഭിണിയായ യുവതിയുടെ വീട്ടിൽ പോലീസിന്‍റെ വിളിയെത്തി. വീട്ടുനിരീക്ഷണം ഉറപ്പാക്കാനായി പോലീസ് വിളിച്ചപ്പോഴാണ് ആദ്യ പട്ടികയിൽ താൻ ഉൾപ്പെട്ടിരുന്ന കാര്യം യുവതി അറിയുന്നത്. പ്രവാസികളെ നാട്ടിലേക്കു കൊണ്ടുപോകുമ്പോൾ ഗർഭിണികൾക്ക് മുൻഗണന നൽകുമെന്നായിരുന്നു എംബസ്സി അറിയിച്ചിരുന്നത്. എന്നാല്‍ ഇടക്കൊച്ചി സ്വദേശിയായ മിന്നു കുര്യനുണ്ടായത് മറിച്ചൊരനുഭവമാണ്. മുൻഗണന ലിസ്റ്റിൽ അട്ടിമറി നടന്നു എന്നതിന്‍റെ ഒരു ഉദാഹരണം മാത്രമാണിത്, ഹൃദ്രോഗിയായ പാലക്കാട് സ്വദേശിയും തന്‍റെ വീട്ടിൽ പോലീസിന്‍റെ അന്വേഷണം വന്നതായി മീഡിയ വണ്ണിനോട് പറഞ്ഞു.