LiveTV

Live

Kuwait

കുവൈത്തിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

സിറ്റി സെന്റർ ജീവനക്കാരനായിരുന്നു.

കുവൈത്തിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

കുവൈത്തിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് പെരുമണ്ണ പുളിക്കൽ  താഴം   സ്വദേശി നുഹൈമാൻ കാരാട്ട് മൊയ്തീൻ  (43) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക്  ജാബിർ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെച്ചാണ്  അന്ത്യം സംഭവിച്ചത്. കോവിഡ്  ബാധയെ തുടർന്ന്  ഏപ്രിൽ പതിനെട്ടിനാണ് ഇദ്ദേഹത്തെ  ഫർവാനിയ ആശുപത്രിയിൽ നിന്നും  ജാബിർ ആശുപത്രിയിലേക്ക് മാറ്റിയത്. സിറ്റി സെന്റർ ജീവനക്കാരനായിരുന്നു.