LiveTV

Live

Kuwait

കുവൈത്തിൽ 598 പേർക്കു കൂടി കോവിഡ്;  7 മരണം  

കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9286 ആയി; പുതിയ രോഗികളിൽ 159  ഇന്ത്യക്കാർ 

 കുവൈത്തിൽ 598 പേർക്കു കൂടി  കോവിഡ്;   7 മരണം  

കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 598 പേർക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 9286 ആയി. പുതിയ രോഗികളിൽ 159 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 3376 ആയി.

ഇന്ന് 7 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 65 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 256 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 131 പേർക്കും അഹമ്മദിയിൽ നിന്നുള്ള 93 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 74 പേർക്കും ജഹറയിൽ നിന്നുള്ള 44 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

ഫർവാനിയ:89

ഹവല്ലി :76

ഖൈത്താൻ: 41

ജലീബ് അൽ ശുയൂഖ്:61

പുതുതായി 178 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 2907 ആയി. നിലവിൽ 6314 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 131 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 71പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.