LiveTV

Live

Kuwait

പ്രവാസികളുടെ മടക്കയാത്ര; കുവെെത്തിലെ ലിസ്റ്റിലും പരാതി വ്യാപകം

ലിസ്റ്റിൽ ഇടം നേടിയിട്ടും ടിക്കറ്റ് കൈപറ്റാതിരുന്ന മുപ്പതോളം പേർക്ക് വിമാനത്താവളത്തിലെത്താൻ വൈകിയതിനാൽ യാത്ര ചെയ്യാനായില്ല.

പ്രവാസികളുടെ മടക്കയാത്ര; കുവെെത്തിലെ ലിസ്റ്റിലും പരാതി വ്യാപകം

പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ടു കുവൈത്തിലെ ഇന്ത്യൻ എംബസ്സി തയ്യാറാക്കിയ മുൻഗണനാ ലിസ്റ്റ്റിനെ കുറിച്ച് വ്യാപക പരാതി. ലിസ്റ്റിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് പൂർണ ഗർഭിണികൾ ഉൾപ്പെടെയുള്ള നിരവധി പേർക്കു യാത്ര ചെയ്യാൻ സാധിച്ചില്ല. എയർപോർട്ടിൽ എത്തി തിരിച്ചു പോയവരും നിരവധിയാണ്.

തിരികെ കൊണ്ട് പോകുന്നവരിൽ ഗർഭിണികൾക്ക്‌ ‌ മുന്‍ഗണന നൽകുമെന്നായിരുന്നു എംബസ്സി അറിയിച്ചിരുന്നത്. എന്നാൽ കേരളത്തിലേക്കുള്ള ആദ്യ സർവീസിൽ ടിക്കറ്റ് ലഭിച്ചില്ലെന്ന പരാതിയുമായി നിരവധി ഗർഭിണികളാണ് എയർ ഇന്ത്യ ഓഫീസിലും വിമാനത്താവളത്തിലും എത്തിയത്. നിറവയറുമായി എത്തിയവരോട് എംബസ്സി തന്ന ലിസ്റ്റിൽ പേരില്ലാത്തതിനാൽ ടിക്കറ്റ് ഇഷ്യു ചെയ്യാനാകില്ലെന്ന് മറുപടിയാണ് എയർ ഇന്ത്യ ഏജൻസി നൽകിയത്.

ഇന്ന് യാത്ര ചെയ്ത 177 പേരിൽ അടിയന്തിര സ്വഭാവമുള്ളതല്ലാത്ത രോഗികളും മറ്റും ഉൾപെടുത്തിയപ്പോഴാണ് ഗർഭിണികളെ അവഗണിച്ചത്. എംബസ്സിയിൽ നിന്ന് ലിസ്റ്റ് ലഭിക്കാൻ വൈകിയത് മൂലം ടിക്കറ്റു വിതരണത്തിലുണ്ടായ അനിശ്ചിതത്വം വിമാനം പുറപ്പെടുന്നതിന്റെ അവസാന നിമിഷം വരെ തുടർന്നു.

ലിസ്റ്റിൽ ഇടം നേടിയിട്ടും ടിക്കറ്റ് കൈപറ്റാതിരുന്ന മുപ്പതോളം പേർക്ക് വിമാനത്താവളത്തിലെത്താൻ വൈകിയതിനാൽ യാത്ര ചെയ്യാനായില്ല. ലോക്ക് ഡൌൺ നിലനിൽക്കുന്ന അബ്ബാസിയയിൽ നിന്ന് ഇവർക്ക് എംബസ്സി യാത്ര സൗകര്യ ഏർപ്പെടുത്തിയിരുന്നെങ്കിലും സമയത്തിനു എത്താനായില്ല. വിമാനം പുറപ്പെടാൻ ഒരു മണിക്കൂറോളം വൈകാനും ഇത് കാരണമായി.