LiveTV

Live

Kuwait

കുവൈത്തിൽ മുഴുവൻ സമയ നിയന്ത്രണം പെരുന്നാൾ കഴിയുന്നത് വരെയെന്നു  ആഭ്യന്തമന്ത്രി അനസ്  അൽ സാലിഹ്  

ആരോഗ്യ, സുരക്ഷാ, സേവന മേഖലകൾക്കും ഇവയുമായി ബന്ധപെട്ട്  പ്രവർത്തിക്കുന്ന സ്വകാര്യമേഖലയിലെ സേവന വിഭാഗങ്ങൾക്കും  ഇളവ്   

കുവൈത്തിൽ മുഴുവൻ സമയ നിയന്ത്രണം പെരുന്നാൾ  കഴിയുന്നത് വരെയെന്നു  ആഭ്യന്തമന്ത്രി അനസ്  അൽ സാലിഹ്  

മുഴുവൻ സമയ നിയന്ത്രണം പെരുന്നാൾ കഴിയുന്നത് വരെയാണെന്ന്  ആഭ്യന്തമന്ത്രി അനസ് അൽ സാലിഹ് പറഞ്ഞു. പെരുന്നാളിന് ശേഷം നിയന്ത്രണം പടിപടിയായി  ഒഴിവാക്കി   സാധാരണ നിലയിലേക്ക് തിരിച്ചു  വരാൻ  കഴിയുമെന്നുന്നാണ് പ്രതീക്ഷിക്കുന്നത് . എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ആഭ്യന്തരമന്ത്രി മന്ത്രി പറഞ്ഞു.

പ്രധാന നിയന്ത്രണങ്ങൾ:-

  • സർക്കാർ മേഖലയിൽ അടിയന്തിര സേവന വിഭാഗങ്ങൾ മാത്രം പ്രവർത്തിക്കും .
  • സ്വകാര്യ മേഖല പൂർണമായും അടഞ്ഞു കിടക്കും
  • ഫാർമസികൾ, ജംഇയ്യകൾ, ഭക്ഷണശാലകൾ എന്നിവക്ക് മാത്രമായി ഡെലിവറി സേവനം  പരിമിതപ്പെടുത്തും
  • പത്രങ്ങൾ, മാഗസിനുകൾ എന്നിവയുടെ   വിതരണം പാടില്ല. പകരം ഓൺലൈൻ പതിപ്പുകൾ ആകാം.
  • നേരിട്ടുള്ള ഇന്റർവ്യു , വാർത്താസമ്മേളനങ്ങൾ എന്നിവ പാടില്ല. വീഡിയോ കോൺഫറസിംഗ്  മാത്രം

വൈകുന്നേരം 4:30  മുതൽ 6:30 വരെ റെസിഡൻഷ്യൽ മേഖലകളിൽ  വ്യായാമത്തിനായുള്ള നടത്തം  അനുവദിക്കും.  . ഇതിനായി ഒരു തരത്തിലുള്ള വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല. ആരോഗ്യമുൻകരുതലുകൾ  സ്വീകരിച്ചിരിക്കണം  മാസ്ക്  ധരിക്കണം. ശാരീരിക അകലം പാലിക്കണം.

ആരോഗ്യ,സുരക്ഷാ, സേവന മേഖലകൾക്കും ഇവയുമായി ബന്ധപെട്ട്  പ്രവർത്തിക്കുന്ന സ്വകാര്യമേഖലയിലെ സേവന വിഭാഗങ്ങൾക്കും  ഇളവുണ്ടാകും

നിയന്ത്രണ കാലയളവിൽ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കാൻ സഹകരണ സംഘങ്ങൾ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. സ്വദേശികൾക്കും വിദേശികൾക്കും വെബ്സൈറ്റിലൂടെ മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുത്ത് ക്യു ആർ കോഡ്  ഉപയോഗിച്ച് പർച്ചേസ് നടത്താം. www.moci.shop എന്ന വെബ്സൈറ്റിൽ ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട് . രണ്ട് ബാർകോഡുകളാണ് ഉപഭോക്താക്കളുടെ മൊബൈൽ ഫോണിലേക്ക് അയക്കുക. ഒന്ന് കർഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിനും മറ്റൊന്ന് സഹകരണ സംഘങ്ങളിലെ അപ്പോയിൻറ്മെൻറിനുമുള്ളതാണ്. അതത് സഹകരണ സംഘങ്ങളുടെ പ്രവർത്തന പരിധിക്കകത്ത് താമസിക്കുന്നവർക്ക് മാത്രമാണ് സേവനം പ്രയോജനപ്പെടുത്താനാവുക.

രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണ് കുവൈത്തിൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചത്. മെയ് 10 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ മെയ് 30 ശനിയാഴ്ച വരെയാണ് നിയന്ത്രണം. നിലവിൽ പതിനാറു മണിക്കൂറാണ് രാജ്യത്തെ കർഫ്യൂ സമയം. ഞായറാഴ്ച മുതൽ ഇത് 24 മണിക്കൂർ ആയി വർദ്ധിക്കും.