LiveTV

Live

Kuwait

കുവൈത്തിൽ മുഴുവൻ സമയ കർഫ്യൂ   

മെയ് 10 ഞായറാഴ്ച 4 മണി മുതലാണ്  പ്രാബല്യത്തിലാകുക  

 കുവൈത്തിൽ മുഴുവൻ സമയ കർഫ്യൂ   

കുവൈത്തിൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. മെയ് 10 ഞായറാഴ്ച വൈകുന്നേരം 4 മണി മുതലാണ് നിയന്ത്രണം പ്രാബല്യത്തിലാകുക. മെയ് 30 ശനിയാഴ്ച വരെയാണ് നിയന്ത്രണം.

രാജ്യത്തു കോവിഡ്  ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്ന  പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണ് നടപടി. നിലവിൽ പതിനാറു മണിക്കൂറാണ് രാജ്യത്തെ കർഫ്യൂ സമയം. ഞായറാഴ്ച മുതൽ ഇത് 24 മണിക്കൂർ ആയി വർദ്ധിക്കും. ഏതെല്ലാം വിഭാഗങ്ങൾക്ക് കർഫ്യൂ നിയന്ത്രണത്തിൽ ഇളവുണ്ടാകും എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ  അല്പസമയത്തിനു ശേഷം വാർത്താസമ്മേളനത്തിൽ വിശദമാക്കുമെന്നു സർക്കാർ വക്താവ് താരിഖ് അൽ മസ്റം  ട്വിറ്ററിൽ അറിയിച്ചു