LiveTV

Live

Kuwait

കുവെെത്തില്‍ 485 പേർക്കു കൂടി കോവിഡ്;  രണ്ടു മരണം കൂടി

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6289 ആയി; പുതിയ രോഗികളിൽ 152 ഇന്ത്യക്കാർ

കുവെെത്തില്‍ 485  പേർക്കു കൂടി കോവിഡ്;  രണ്ടു മരണം കൂടി

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 485 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്  കേസുകളുടെ എണ്ണം  6289 ആയി.  പുതിയ രോഗികളിൽ 152 പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കോവിഡ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2644 ആയി .

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ്  വൈറസ് ബാധിച്ചത്.  പുതിയ രോഗികളിൽ 126 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്.  ഹവല്ലി ഗവർണറേറ്റ്  പരിധിയിൽ   താമസിക്കുന്ന 106 പേർക്കും അഹമ്മദിയിൽ നിന്നുള്ള 52 പേർക്കും, കാപിറ്റൽ ഗവർനറേറ്റിൽ 70 പേർക്കും ജഹറയിൽ നിന്നുള്ള 49 പേർക്കും ഇന്ന് കോവിഡ്  സ്ഥിരീകരിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 42 ആയി.

പുതുതായി 187 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 2219 ആയി. നിലവിൽ 4028 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 88 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 48 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.