LiveTV

Live

Kuwait

കുവൈത്തിൽ 526 പേർക്ക് കൂടി കോവിഡ്

പുതിയ രോഗികളിൽ 195 ഇന്ത്യക്കാർ; കോവിഡ് ബാധിതരുടെ എണ്ണം  5804  ആയി.

കുവൈത്തിൽ 526 പേർക്ക് കൂടി കോവിഡ്

കുവെെത്തില്‍ 526 പേർക്കുകൂടി പുതുതായി കോവിഡ് രോഗം  സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 5804 ആയി.  പുതിയ രോഗികളിൽ 195 പേർ  ഇന്ത്യക്കാർ ആണ്.  ഇതോടെ കുവൈത്തിൽ കോവിഡ്  സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2492 ആയി.

പുതുതായി 85 പേർ കൂടി രോഗമുക്തി നേടിയതിടെ കോവിഡ്  മുക്തരായവരുടെ എണ്ണം 2032 ആയി. നിലവിൽ 3732 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 90 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 59 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.