LiveTV

Live

Kuwait

കുവൈത്തിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ആറന്മുള സ്വദേശി മരിച്ചു

ബദർ അൽമുല്ല കമ്പനിയിലായിരുന്നു ജോലി

കുവൈത്തിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ആറന്മുള സ്വദേശി മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ആറന്മുള സ്വദേശി മരിച്ചു. ഇടയാറൻമുള കോഴിപ്പാലം വടക്കനമൂട്ടിൽ രാജേഷ് കുട്ടപ്പൻ നായര്‍ (51) ആണ് ജാബിർ ആശുപത്രിയിൽ മരിച്ചത്.

ബദർ അൽമുല്ല കമ്പനിയിലായിരുന്നു ജോലി. ഭാര്യയും ആറാം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന രണ്ട് ആൺകുട്ടികളുമുണ്ട്. കോവിഡ് ബാധിച്ചാണ് മരണമെന്ന് സൂചനയുണ്ടെങ്കിലും ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്ഥിരീകരണം വന്നിട്ടില്ല.