LiveTV

Live

Kuwait

കുവൈത്തിൽ 152 പേർക്ക് കൂടി കോവിഡ്; ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3440  ആയി. പുതിയ രോഗികളിൽ 64  ഇന്ത്യക്കാർ.

കുവൈത്തിൽ 152 പേർക്ക് കൂടി കോവിഡ്; ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു

കുവൈത്തിലെ കോവിഡ് മരണ സംഖ്യ 23 ആയി.  61 വയസ്സുള്ള ഇന്ത്യൻ പ്രവാസിയാണ് മരിച്ചത്.   മൂന്നു ദിവസമായി തീവ്ര പരിചരണ  വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.  കുവൈത്തിൽ കോവിഡ്  മൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇതോടെ എട്ടായി.

152  പേർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 3440 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 ഇന്ത്യക്കാർ ഉൾപ്പെടെ 128 പേർക്ക്  നേരത്തെ കോവിഡ്  സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് പകർന്നത്. വിവിധ രാജ്യക്കാരായ 9 പേർക്ക് രോഗം വന്നത് ഏതു വഴിയാണെന്ന് വ്യക്തമായിട്ടില്ല. വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 15 കുവൈത്ത് പൗരന്മാർക്കും ഇന്ന് കോവിഡ്  സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1682   ആയി.

ചികിത്സയിലുണ്ടായിരുന്നവരിൽ 164 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം  1176   ആയി. നിലവിൽ 2241 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 67 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 37   പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം  അറിയിച്ചു.