LiveTV

Live

Kuwait

കുവൈത്തിൽ 151 പേർക്ക് കൂടി കോവിഡ്; മരണ സംഖ്യ പതിനാലായി

പുതിയ രോഗികളിൽ 61 ഇന്ത്യക്കാർ; കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2399 ആയി 

കുവൈത്തിൽ 151  പേർക്ക് കൂടി കോവിഡ്; മരണ സംഖ്യ പതിനാലായി

വ്യാഴാഴ്ച ഒരു മരണം കൂടി  സ്ഥിരീകരിച്ചതോടെ  രാജ്യത്തെ കോവിഡ് മരണ സംഖ്യ പതിനാലായി. കോവിഡ് ബാധിച്ചു ഒരു മാസക്കാലം  തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 41 വയസ്സുള്ള കുവൈത്ത് പൗരനാണ് മരിച്ചത് .

151  പേർക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2399 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 61 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1310  ആയി. പുതിയ രോഗികളിൽ 60  ഇന്ത്യക്കാർ ഉൾപ്പെടെ 132 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ  7 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടൻ, യു എ ഇ തുർക്കി. ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തിയ 12 കുവൈത്തികൾക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചികിത്സയിലുണ്ടായിരുന്നവരിൽ 55 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ  498 പേരാണ് രോഗവിമുക്തി നേടിയത് . നിലവിൽ 1887 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 55 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 22 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാർത്താസമ്മേളനത്തിൽ അറിയിച്ചു.