LiveTV

Live

Kuwait

കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു; മരണ സംഖ്യ പതിനൊന്നായി 

ഇന്ന് രോഗം സ്ഥിരീകരിച്ചത് 85 പേർക്ക്; പുതിയ രോഗികളിൽ 37 പേർ  ഇന്ത്യക്കാർ

കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു; മരണ സംഖ്യ പതിനൊന്നായി 

85 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തിൽ കോവിഡ് കേസുകളുടെ എണ്ണം 2080 ആയി. പുതിയ രോഗികളിൽ 37 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1169 ആയി.

കോവിഡ് ബാധിച്ചു തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേർ  മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 63 വയസ്സുള്ള സോമാലിയൻ പൗരനും, 59 വയസ്സുള്ള ബംഗ്ലാദേശ് പൗരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ പതിനൊന്നായി.

ചികിത്സയിലുണ്ടായിരുന്നവരിൽ 45 പേർ രോഗമുക്തി നേടി ആകെ  412 പേർക്കാണ് അസുഖം ഭേദമായത്. നിലവിൽ 1657 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 46 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാർത്താസമ്മേളനത്തിൽ അറിയിച്ചു.