LiveTV

Live

Kuwait

വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിച്ച പൗരന്മാർക്ക് കുവൈത്ത് വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിച്ച പൗരന്മാർക്ക് കുവൈത്ത് വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിച്ച പൗരന്മാർക്ക് കുവൈത്ത് വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യാത്രക്കാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ആദ്യദിനം നാലായിരത്തോളം പേരെ തിരിച്ചെത്തിച്ചു.

ദുബായിൽ നിന്നും 190 പേരുമായി കുവൈത്ത് എയർവെയ്‌സ് വിമാനമാണ് ആദ്യമെത്തിയത്. കാലത്തു ഏഴുമണിക്കായിരുന്നു ലാൻഡിംഗ്. വൈകാരിക നിമിഷങ്ങൾക്കാണ് കുവൈത്ത് വിമാനത്താവളം പിന്നീട് സാക്ഷ്യം വഹിച്ചത്. മാതൃ രാജ്യത്ത് തിരിച്ചെത്തിയതിന്റെ സന്തോഷമായിരുന്നു എല്ലാ മുഖങ്ങളിലും. തങ്ങളെ കരുതലോടെ കാണുന്ന ഭരണാധികാരികൾക്ക് നന്ദി പറയുമ്പോൾ പലരുടെയും കണ്ഠമിടറി. വിദേശകാര്യമന്ത്രി ഷെയ്ഖ് അഹമ്മദ് നാസർ അസ്സ്വബാഹ്, വ്യോമയാനവകുപ്പ് മേധാവി ഷെയ്ഖ് സൽമാൻ ഹമൂദ്‌ അസ്സ്വബാഹ് തുടങ്ങിയവർ വിമാനത്താവളത്തിലെത്തി യാത്രക്കാരെ സ്വീകരിച്ചു. ഒന്നാം ദിനത്തിൽ ദുബായ്, മനാമ, റിയാദ്, ദോഹ, മസ്കറ്റ് എന്നിവിടങ്ങൾ നിന്ന് 28 സർവീസുകളിലായി നാലായിരത്തോളം പേരെയാണ് തിരിച്ചെത്തിച്ചത്. കുവൈത്ത് എയർ വെയ്‌സിന് പുറമെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയർവെയ്സും തിരിച്ചെത്തിക്കൽ ദൗത്യത്തിൽ പങ്കു ചേർന്നു. യാത്രക്കാരെ വിമാനത്താവളത്തിൽ വെച്ച് തന്നെ പരിശോധനവിധേയമാക്കിയ ശേഷം ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കും വീട്ടു നിരീക്ഷണത്തിനും വിട്ടു. മെയ് അഞ്ചു വരെ നീളുന്ന ദൗത്യത്തിലൂടെ അഞ്ചു ഘട്ടങ്ങളിലായി അരലക്ഷത്തോളം പൗരമാരെ തിരിച്ചെത്തിക്കാനാണ് കുവൈത്തിന്റെ പദ്ധതി.