LiveTV

Live

Kuwait

കോവിഡ് : ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് അമീർ

കോവിഡ് : ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് അമീർ

കോവിഡ് പ്രതിരോധത്തിനായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ആവശ്യപ്പെട്ടു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ.

വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കുന്ന മെഗാ ദൗത്യം ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു അമീറിന്റെ അഭിസംബോധന. റമദാന് മുൻപ് പൗരന്മാരെ തിരിച്ചെത്തിക്കുന്നതിൽ താൻ ഏറെ സന്തോഷവാനാണെന്നു പറഞ്ഞ അമീർ തിരിച്ചു വന്ന പൗരന്മാരെയും കുടുംബങ്ങളേയും അഭിനന്ദിച്ചു. ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ച് നിരീക്ഷണത്തിലിരിക്കണമെന്നും തിരിച്ചെത്തിയ പൗരന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ കുവൈത്തിലുള്ളവരും ഇനി തിരിച്ചുവരുന്നവരും ജാഗ്രത പാലിക്കണം. വൈറസ് വ്യാപനം തടയാൻ കുവൈത്ത് സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ പ്രശംസ ഇക്കാര്യത്തിൽ കുവൈത്തിന് ലഭിച്ചു. മഹാമാരിയെ പിടിച്ചുകെട്ടാൻ സർക്കാറിന് ജനങ്ങളുടെ പിന്തുണ വേണം. അത്യാഹിതങ്ങൾ പരമാവധി കുറക്കാൻ സാധിക്കണം. കോവിഡ് പ്രതിരോധത്തിനായി കർമ്മനിരതരായ സർക്കാറിനെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും ജനങ്ങളെയും അഭിനന്ദിക്കുന്നതായും അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കൂട്ടിച്ചേർത്തു.